അരീക്കോട്: കാല്‍പന്തുകളിയുടെ രാവുകള്‍ ഉണര്‍ന്നു അരീക്കോട് പഞ്ചായത്ത്‌സ്റ്റേഡിയത്തില്‍ അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് വീണ്ടുംതുടക്കം. ടൗണ്‍ ടീം അരീക്കോട്, വൈസിസി സൗത്ത് പുത്തലം, വാസ്‌ക് വെള്ളേരി എന്നിവര്‍ സംയുക്തമായാണ് മു ണ്ടമ്പ്ര ആലിയാക്ക മെമ്മോറിയല്‍ സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജി നിര്‍വഹിച്ചു. ആദ്യ മത്സരത്തില്‍ എഫ്‌സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തി കെഡിഎസ് കിഴിശ്ശേരി ജേതാക്കളായി. ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണ മെന്റില്‍ പ്രഗല്ഭരായ നിരവധി ടീമുകള്‍ പങ്കെടുക്കും. മുവായിര ത്തില്‍ കൂടുതല്‍ പേര്‍ക്ക് മത്സരം വീക്ഷിക്കാന്‍ പ്രത്യേക ഗാ ലറിയും സജ്ജമാക്കിയിട്ടുണ്ട്.
ഉദ്ഘാടന മത്സരത്തിന് സ്ത്രീക ളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേരാണ് എത്തിയിരുന്നത്. അവധിക്കാലമായതിനാല്‍ മുന്‍വ ര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ പേര്‍ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ എം. സു ല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സഫീറ സലാം, വൈസ് പ്രസിഡന്റ് എഡിബ്ല്യു അബ്ദുറഹ്‌മാന്‍, ജില്ല പഞ്ചായത്ത് അംഗം കെ ടി അഷറഫ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൈനുല്‍ ആബി ദ്, ലത്തീഫ് വെള്ളേരി, എസ്എഫ്എ ഭാരവാഹികളായ എ എം ഹബീബുല്ല, മുഹമ്മദ് ചെറുട്ടി, ആഷിക് മേച്ചേരി, എന്‍ കെ ഷൗക്കത്തലി, എം പി നസ്റുല്ല, സി കെ അഷ്‌റഫ്, സുഹൈല്‍ ബാബു, നൗഷര്‍ കല്ലട, എ എ ഗഫൂര്‍, മു നീര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
