മുംബൈ: ചോക്ലേറ്റ് വാങ്ങാന്‍ പണം ആവശ്യപ്പെട്ട നാലു വയസുകാരിയെ പിതാവ് ശ്വാസം മുട്ടിച്ച് കൊന്നു. ലാത്തൂര്‍ ജില്ലയിലെ ഭീമ തണ്ട സ്വദേശിയായ ബാലാജി റാത്തോഡ് എന്നയാളാണ് മകള്‍ ആരുഷിയെ കൊന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ''ബാലാജി മദ്യത്തിന് അടിമയായിരുന്നു. കുടുംബത്തില്‍ വഴക്കുകള്‍ പതിവായിരുന്നു. ഭാര്യ അയാളെ ഉപേക്ഷിച്ച് പോയിരുന്നു. ഉച്ചകഴിഞ്ഞ് മകള്‍ ആരുഷി ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചു. കോപാകുലനായി അയാള്‍ സാരി ഉപയോഗിച്ച് കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നു.''-പോലിസ് പറഞ്ഞു. ബാലാജിക്ക് വധശിക്ഷ നല്‍കണമെന്ന് ഭാര്യ വര്‍ഷ ആവശ്യപ്പെട്ടു.