ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

Update: 2025-09-13 13:58 GMT

ആലപ്പുഴ: ചിത്തിരക്കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. കുമരകത്തെ റിസോര്‍ട്ടില്‍നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് ഹൗസ് ബോട്ടിന്റെ ഉള്ളില്‍നിന്ന് പുകയുയര്‍ന്നത്. ഉടനെ തന്നെ ബോട്ട് കായലിന് സമീപമുള്ള ചിറയിലേക്ക് അടുപ്പിക്കുകയും യാത്രക്കാരെ ഇറക്കുകയും ചെയ്തു. ഇതിനുശേഷമാണ് ബോട്ട് കത്തിയത്. ബോട്ടിന്റെ പകുതിയിലധികം കത്തിനശിച്ചു.