ഇസ്രായേലി സൈന്യത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തി അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്(വീഡിയോ)

Update: 2025-07-10 15:27 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തി അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്. ഖാന്‍ യൂനിസിന് സമീപം സയണിസ്റ്റ് സൈനികര്‍ സ്ഥാപിച്ച കമാന്‍ഡ് സെന്ററിന് നേരെയാണ് ആക്രമണം നടന്നത്. ഗസ നഗരത്തിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറിയ സയണിസ്റ്റ് സ്‌പെഷ്യല്‍ ഫോഴ്‌സിന് നേരെയും ആക്രമണം നടത്തിയിട്ടുണ്ട്.