ഇസ്രായേലി അധിനിവേശ സേനയെ നേരിട്ട് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് (വീഡിയോ)

Update: 2025-12-02 09:18 GMT

റാമല്ല: ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തെ നേരിട്ട് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്. ഖബാത്തിയ പ്രദേശത്താണ് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് അധിനിവേശ സൈന്യത്തെ ശക്തമായി ആക്രമിച്ചത്. നിരവധി ബോംബുകളും ഗ്രനേഡുകളും ഉപയോഗിച്ച് ഇസ്രായേലി സൈനിക വാഹനങ്ങള്‍ തകര്‍ത്തു. ഇസ്രായേലി സൈന്യത്തെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, വെസ്റ്റ്ബാങ്കിലെ മറ്റുപ്രദേശങ്ങളില്‍ ഇസ്രായേലി സൈന്യം ഫലസ്തീനികളൂടെ വീടുകള്‍ പൊളിക്കുകയാണ്. വാള്‍ ആന്‍ഡ് സെറ്റില്‍മെന്റ് റെസിസ്റ്റന്‍സ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2023 മുതല്‍ ഏകദേശം ആയിരത്തോളം വീടുകളാണ് ഇസ്രായേലി സൈന്യം പൊളിച്ചത്.