ഗസയില്‍ ഇസ്രായേലികളുടെ മെര്‍ക്കാവ ടാങ്കുകളും ബുള്‍ഡോസറുകളും തകര്‍ത്ത് അല്‍ ഖസ്സം ബ്രിഗേഡ്‌സ്
ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാവ ടാങ്കുകളും ഡി9 ബുള്‍ഡോസറുകളും തകര്‍ത്തെന്ന് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ് അറിയിച്ചു. യാസീന്‍-105 ഷെല്ലുകളും ഷവാസ് സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ച് അല്‍ സയ്ത്തൂന്‍ പ്രദേശത്തായിരുന്നു ആക്രമണം. 2023ല്‍ ഗസയില്‍ അധിനിവേശം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 900 കവിഞ്ഞതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, അല്‍ ഖസ്സം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദയെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഹമാസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നും വന്നിട്ടില്ല.