അഞ്ച് ഇസ്രായേലി സൈനികരെ ഇല്ലാതാക്കുന്നതിന്റെ ദൃശ്യം പുറത്തുവിട്ട് ഹമാസ് (വീഡിയോ)

Update: 2025-08-27 02:32 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന ഇസ്രായേലി സൈനികര്‍ക്കെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ട് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. ജൂലൈ ഏഴിന് ബെയ്ത്ത് ഹാനൂനില്‍ നടത്തിയ സങ്കീര്‍ണ പതിയിരുന്നാക്രമണത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ഇസ്രായേലിന്റെ ഗിഡിയന്‍ രഥം അധിനിവേശ ഓപ്പറേഷന് മറുപടിയായുള്ള ഡേവിഡിന്റെ കല്ലുകള്‍ ഓപ്പറേഷനാണ് ബെയ്ത്ത് ഹാനൂനില്‍ നടന്നത്. 2023 ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷമുള്ള ഏറ്റവും മാരകമായ പതിയിരുന്നാക്രമണമാണ് ഇതെന്ന് ഇസ്രായേലി മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു.