റഫയില്‍ ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍ ഖസ്സം ബ്രിഗേഡ് (വീഡിയോ)

Update: 2025-05-31 05:48 GMT

ഗസ സിറ്റി: ഗസയിലെ റഫയില്‍ ഇസ്രായേലി സൈന്യത്തിന്റെ പ്രത്യേക യൂണിറ്റിനെ ആക്രമിച്ച് അല്‍ ഖസ്സം ബ്രിഗേഡ്. സൈനിക യൂണിഫോമിടാതെ നിരീക്ഷണത്തിന് എത്തിയ മിസ്താര്‍വിം എന്ന പ്രത്യേക യൂണിറ്റിനെയാണ് അല്‍ ഖസ്സം ബ്രിഗേഡ് ആക്രമിച്ചത്.

അറബിക് ഭാഷയും ഗസ ഭാഷാഭേദവും അറിയുന്ന ഇവര്‍ ഫലസ്തീനികള്‍ക്കിടയില്‍ നുഴഞ്ഞുകയറിയാണ് വിവരങ്ങള്‍ ചോര്‍ത്തുക. ഇവരുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിരവധി ക്യാമറകളിലൂടെ നിരീക്ഷിച്ചാണ് ആക്രമണം നടത്തിയത്.