ഇസ്രായേലി സൈന്യത്തെ തെറ്റിധരിപ്പിച്ചതിന്റെ വീഡിയോ പുറത്തുവിട്ട് ഹമാസ് (വീഡിയോ)

Update: 2025-11-06 01:49 GMT

ഗസ സിറ്റി: ഇസ്രായേലി സൈന്യത്തെ തെറ്റിധരിപ്പിക്കാന്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തിയെന്ന് ഹമാസ്. ഗസയില്‍ തടവിലുണ്ടായിരുന്ന ഒരു ഇസ്രായേലിയുടെ മൃതദേഹം വീണ്ടെടുക്കുന്നുവെന്ന രീതിയിലാണ് ഈ ഓപ്പറേഷന്‍ നടത്തിയത്. ഇസ്രായേലി ഡ്രോണുകള്‍ ആകാശത്ത് നിന്ന് ''മൃതദേഹം വീണ്ടെടുക്കുന്നത്'' നിരീക്ഷിക്കുന്നുണ്ടായിരുന്നു. അല്‍പ്പസമയത്തിന് ശേഷം അവര്‍ പ്രദേശത്ത് ബോംബാക്രമണം നടത്തി.

മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്ന സ്ഥലങ്ങള്‍ നിരീക്ഷിച്ച് അവിടെ ബോംബാക്രമണം നടത്തുന്ന രീതിയാണ് ഇസ്രായേലി സൈന്യം സ്വീകരിക്കുന്നത്. അതിനാലാണ് മൃതദേഹം ഇല്ലാത്ത സ്ഥലത്ത് മൃതദേഹം ഉണ്ടെന്ന രീതിയില്‍ പ്രത്യേക ഓപ്പറേഷന്‍ ഹമാസ് നടത്തിയത്. ശത്രുവിന്റെ നിരീക്ഷണത്തിന്റെ സ്വഭാവം അറിയാന്‍ കൂടിയായിരുന്നു ഇത്.

ഒക്ടോബര്‍ പതിനൊന്നിന് വെടിനിര്‍ത്തല്‍ വന്നതിന് ശേഷം 20 ഇസ്രായേലി തടവുകാരുടെ മൃതദേഹങ്ങളാണ് ഹമാസ് കൈമാറിയത്.