ഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു (വീഡിയോ)

Update: 2025-07-28 15:37 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന മൂന്നു ഇസ്രായേലി സൈനികരെ ഹമാസ് കൊലപ്പെടുത്തി. ഓപ്പറേഷന്‍ ഗിഡിയണ്‍ രഥങ്ങള്‍ എന്ന പേരില്‍ സയണിസ്റ്റുകള്‍ നടത്തുന്ന സൈനിക നീക്കത്തിനെതിരെ നടത്തിയ പതിയിരുന്നാക്രമണത്തിലാണ് മരണം.

 ആക്രമണങ്ങളില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായി അധിനിവേശ സേന അറിയിച്ചു. അതേസമയം, ജബാലിയ പ്രദേശത്ത് യാസീന്‍ മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രായേലി സൈന്യത്തെ ആക്രമിച്ചതായി അല്‍ ഖുദ്‌സ് ബ്രിഗേഡും അറിയിച്ചു.