'വാള്‍ തകര്‍ക്കല്‍' സൈനിക നടപടിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ് (വീഡിയോ)

Update: 2025-04-21 04:13 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ നടത്തിയ അതിസങ്കീര്‍ണ സൈനികനടപടിയുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു. വടക്കന്‍ ഗസയിലെ ബെയ്ത്ത് ഹാനൂനില്‍ നടത്തിയ ''വാള്‍ തകര്‍ക്കല്‍'' ഓപ്പറേഷന്റെ ദൃശ്യമാണിത്.

ഇസ്രായേലി സൈന്യത്തിലെ കോമ്പാറ്റ് ഇന്റലിജന്‍സ് ബറ്റാലിയന്‍ ഉപയോഗിക്കുന്ന വാഹനത്തെ ആന്റി ടാങ്ക് ഷെല്‍ ഉപയോഗിച്ച് ആക്രമിക്കുകയാണ് ആദ്യം ചെയ്തത്. ആക്രമണ വിവരം അറിഞ്ഞ് എത്തിയ സൈനികരെ സ്‌ഫോടകവസ്തു പൊട്ടിച്ചും ആക്രമിച്ചു. ഒരു സൈനികന്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുദ്ധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും സന്ദര്‍ശിച്ച സ്ഥലത്തിന് തൊട്ടടുത്താണ് ആക്രമണം നടന്നിരിക്കുന്നത്.

ഹമാസിന്റെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നത് ആഴത്തിലുള്ള പ്രത്യയശാസ്ത്ര ബോധ്യമാണെന്ന്  ഇസ്രായേലി ഇന്റലിജന്‍സ് ഓഫീസറായിരുന്ന മൈക്കല്‍ മില്‍സ്‌റ്റൈന്‍ പറഞ്ഞു. ''സ്ഥിരോല്‍സാഹമാണ് ഹമാസിന്റെ മുഖമുദ്ര. ഹമാസ് പോരാളികള്‍ അവസാന ശ്വാസം വരെ പോരാടുന്നവരാണ്.''-മൈക്കല്‍ മില്‍സ്‌റ്റൈന്‍ പറഞ്ഞു.