ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്(വീഡിയോ)

Update: 2025-09-24 16:55 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. യാസീന്‍ 105 മിസൈല്‍ ഉപയോഗിച്ചാണ് തെല്‍ അല്‍ ഹവ പ്രദേശത്ത് ആക്രമണം നടത്തിയത്. ഈ സംഭവത്തിന് ശേഷം പ്രദേശത്തേക്ക് കുതിച്ചെത്തിയ ഇസ്രായേലി സൈനിക വാഹനത്തേയും ആക്രമിച്ചു. കര്‍നി പ്രദേശത്ത് ഇസ്രായേലി സൈനികര്‍ കൂട്ടംകൂടി നില്‍ക്കുന്ന പ്രദേശത്തേക്ക് 114എംഎം റജൂം റോക്കറ്റുകളും വിക്ഷേപിച്ചു.

അതേസമയം, ഗസ സിറ്റിയില്‍ നിന്നും മാറിയ ഫലസ്തീനികള്‍ക്കൊപ്പം ഇസ്രായേലി ചാരന്‍മാരുമുണ്ടെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. അത്തരക്കാരായ ചിലരെ പിടികൂടിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.