ഖലീല്‍ അല്‍ ഹയ്യ സുരക്ഷിതന്‍; മകന്റെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തെന്ന് ഹമാസ്

Update: 2025-09-13 08:17 GMT

ദോഹ: മുതിര്‍ന്ന നേതാവ് ഡോ.ഖലീല്‍ അല്‍ ഹയ്യ പൂര്‍ണമായും സുരക്ഷിതനാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രായേലി ആക്രമണത്തില്‍ രക്തസാക്ഷിയായ മകന്‍ ഹുമാമിന്റെ ജനാസ നമസ്‌കാരത്തില്‍ ഖലീല്‍ അല്‍ ഹയ്യ പങ്കെടുത്തു. വ്യാഴാഴ്ച്ച ഖത്തറിലാണ് ജനാസ നമസ്‌കാരം നടന്നത്. സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടിട്ടില്ല. ഇസ്രായേലി ആക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതരമായ പരിക്കേറ്റെന്ന പ്രചാരണം അവസാനിപ്പിക്കാനാണ് ഇക്കാര്യം മാത്രം ഹമാസ് പുറത്തുവിട്ടിരിക്കുന്നത്. ജനാസ നമസ്‌കാരത്തില്‍ മുതിര്‍ന്ന നേതാക്കളായ ഉസാമ ഹംദാനും ഇസ്സത്ത് എല്‍ റഷ്ഖും പങ്കെടുത്തെന്നും ഹമാസ് വ്യക്തമാക്കി. PHOTOS