ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖിയെ ഡല്‍ഹി പോലിസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ ഇതേ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സിദ്ദീഖിക്കെതിരെ നടപടികള്‍ സ്വീകരിച്ചിരുന്നു. വഞ്ചനയും രേഖകള്‍ ചമയ്ക്കലും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ക്രൈം ബ്രാഞ്ച് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
സിദ്ദീഖിയെ കോടതിയില്‍ ഹാജരാക്കിയ പോലീസ്, കൂടുതല്‍ അന്വേഷണത്തിനായി നാല് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ഏകദേശം 415 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം.