അമ്മാന്‍: ഫലസ്തീനിലെ ഗസയില്‍ ഇസ്രായേലിനൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് അല്‍ ദെഹ്‌നി ഗോത്രം. ഇസ്രായേല്‍ ഗസയില്‍ വംശഹത്യ നടത്തിയ കാലത്ത് അവര്‍ക്കൊപ്പം നിന്ന തങ്ങളുടെ ഗോത്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് സംരക്ഷണം നല്‍കില്ലെന്നാണ് അല്‍ ദെഹ്‌നി ഗോത്രം പ്രഖ്യാപിച്ചത്. ഫലസ്തീനിലും ജോര്‍ദാനിലുമാണ് ഈ ഗോത്രത്തിലെ ആളുകള്‍ ജീവിക്കുന്നത്.
ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങളെ ഒറ്റിയവര്‍, സഹായം മോഷ്ടിച്ചവര്‍ എന്നിവര്‍ മതിയായ ശിക്ഷ അനുഭവിക്കണം. അക്രമികളുടെ പ്രവൃത്തികള്‍ ഗോത്രത്തിന്റെ ആചാരങ്ങള്‍, അന്തസ്, പ്രതിരോധത്തിനോടുള്ള കൂറ് എന്നിവയെ ബാധിച്ചു. അതിനാല്‍ അവര്‍ക്ക് ഇനിയും ഗോത്രത്തിന്റെ സംരക്ഷണം അനുഭവിക്കാന്‍ കഴിയില്ലെന്നും പ്രസ്താവന പറയുന്നു.