ശാന്തി നിയമനം: അഖില കേരള തന്ത്രി സമാജം സുപ്രിംകോടതിയില്‍

Update: 2026-01-17 05:24 GMT

ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി. അഖില കേരള തന്ത്രി സമാജമാണ് ഹരജി ഫയല്‍ ചെയ്തത്.

ദേവസ്വം ബോര്‍ഡും കേരള ദേവസ്വം റിക്രൂട്മെന്റ് ബോര്‍ഡും അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിക്കാമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍, താന്ത്രിക വിദ്യാഭ്യാസം നല്‍കുന്ന വിദ്യാലയങ്ങളെ വിലയിരുത്താനും അംഗീകാരം നല്‍കാനും ഉള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇല്ലെന്ന് അഖില കേരള തന്ത്രിസമാജം വാദിക്കുന്നു.