അക്ബര്‍, ബാബര്‍ റോഡുകളുടെ സൈന്‍ബോര്‍ഡില്‍ കറുത്ത പെയിന്റടിച്ച് ഹിന്ദുത്വര്‍ (വീഡിയോ)
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ അക്ബര്‍, ബാബര്‍ റോഡുകളുടെ സൈന്‍ബോര്‍ഡില്‍ കറുത്ത പെയിന്റ് അടിച്ച് ഹിന്ദുത്വര്‍. ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയത്. ശേഷം മറാത്ത രാജാവായിരുന്ന ശിവാജിയുടെ ചിത്രങ്ങള്‍ ബോര്‍ഡില്‍ പതിച്ചു. ഇരു റോഡുകളിലെയും സൈന്‍ബോര്‍ഡുകളില്‍ ഛത്രപതി ശിവജി മാര്‍ഗ് എന്ന് എഴുതിയ പോസ്റ്ററുകള്‍ പതിക്കുകയും പാല്‍ ഒഴിക്കുകയും ചെയ്തു. അക്ബര്‍ റോഡിന്റെ പേര് ഇന്നു മുതല്‍ ഛത്രപതി ശിവജി മാര്‍ഗ് എന്നാണെന്ന് ഹിന്ദുത്വന്‍ പറയുന്നത് വീഡിയോവില്‍ കാണാം.
Signboards at #AkbarRoad and #HumayunRoad were blackened and posters of #ChhatrapatiShivajiMaharaj were pasted over them.
— Hate Detector 🔍 (@HateDetectors) February 22, 2025
They said the incident occurred after a group of people watched the #VickyKaushal-starrer Hindi film '#Chhava', a period drama on #Maratha warrior king… pic.twitter.com/qVFEYs2kyD