സതീശനും ഷാഫിയും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു; പാലക്കാട് സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ഷാനിബ്

നാലു വര്‍ഷമായി താന്‍ പാര്‍ട്ടിയുടെ ഭാഗമല്ലെന്ന് വി ഡി സതീശന്‍ പറയുന്നത് കള്ളമാണ്. ബിജെപിയെ സഹായിക്കാനാണ് സതീശന്റെ ശ്രമമെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്കു കേള്‍ക്കുന്നില്ലെന്നും ഷാനിബ് ആരോപിച്ചു.

Update: 2024-10-22 06:45 GMT

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്. വി ഡി സതീശന് ധാര്‍ഷ്ട്യമാണെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പക്വതയില്ലാത്ത നേതാവാണ് സതീശന്‍. സതീശനും ഷാഫി പറമ്പിലും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. നാലു വര്‍ഷമായി താന്‍ പാര്‍ട്ടിയുടെ ഭാഗമല്ലെന്ന് വി ഡി സതീശന്‍ പറയുന്നത് കള്ളമാണ്. ബിജെപിയെ സഹായിക്കാനാണ് സതീശന്റെ ശ്രമമെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്കു കേള്‍ക്കുന്നില്ലെന്നും ഷാനിബ് ആരോപിച്ചു.

Tags: