ദീപക്കിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ നല്‍കി എ കെ ഫൈസല്‍

Update: 2026-01-19 13:34 GMT

കോഴിക്കോട്: വ്യാജ ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ സഹായം നല്‍കി മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ കെ ഫൈസല്‍. ദീപക്കിന്റെ കുടുംബത്തിന്റെ ദുരവസ്ഥയില്‍ വലിയ ദുഖമുണ്ടെന്ന് എ കെ ഫൈസല്‍ പറഞ്ഞു. തങ്ങള്‍ ദീപക്കിന്റെ നാടായ ഗോവിന്ദപുരവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും എ കെ ഫൈസല്‍ പറഞ്ഞു. ദീപക്കിന്റെ കുടുംബത്തിന് കൂടുതല്‍ സഹായം നല്‍കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും എ കെ ഫൈസല്‍ പറഞ്ഞു.ദീപക്കിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ പ്രത്യേക കാംപയിന്‍ നടക്കുന്നുണ്ട്.