''ഷാനെ കൊലപ്പെടുത്തിയ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ക്ക് സംരക്ഷണവലയം തീര്‍ക്കുന്നത് സിപിഎം നേതാവ് സഖാവ് ഹരീന്ദ്രന്‍ പറഞ്ഞ ഹിന്ദു പ്രതികളായതിനാലാണോ??'' അജ്മല്‍ ഇസ്മായില്‍
കൊച്ചി: കണ്ണൂര്‍ പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ കൂടിയായ ബിജെപി നേതാവിന് പിന്തുണ നല്‍കുന്ന രീതിയില്‍ വര്‍ഗീയമായി സംസാരിച്ച സിപിഎം നേതാവിനെ വിമര്‍ശിച്ച് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മല്‍ ഇസ്മാഈല്‍. പ്രതി ഹിന്ദുവായതിനാല്‍ വിഷയത്തില്‍ എസ്ഡിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇടപെട്ടെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരീന്ദ്രന്റെ പരാമര്‍ശത്തെയാണ് അജമല്‍ ഇസ്മാഈല്‍ വിമര്‍ശിച്ചത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഷാനെ കൊലപ്പെടുത്തിയ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ക്ക് സംരക്ഷണവലയം തീര്‍ക്കുന്നത് സിപിഎം നേതാവ് സഖാവ് ഹരീന്ദ്രന്‍ പറഞ്ഞ ഹിന്ദു പ്രതികളായതിനാലാണോയെന്ന് അജ്മല്‍ ഇസ്മാഈല്‍ ഫേസ്ബുക്കില്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
2021 ഡിസംബര്‍ 18 ന് അര്‍ദ്ധരാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ്-ബിജെപി സംഘ് പരിവാര്‍ പൈശാചിക ഫാഷിസ്റ്റുകള്‍ ക്രൂരമായി വെട്ടി കൊലപ്പെടുത്തുന്നു...
പിറ്റേ ദിവസം ഡിസംബര്‍ 19 ന് ആര്‍എസ്എസ്-ബിജെപി സംസ്ഥാന നേതാവ് രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നു....
ഈ കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതി ചേര്‍ക്കപ്പെടുന്നു.....
ഷാന്‍ സംഭത്തിനു ശേഷം നടന്ന രഞ്ജിത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല,,, വിചാരണ നടത്തി 15 പേര്‍ക്കും പ്രോസിക്യൂഷന്‍ - പോലീസ് - ജുഡീഷ്യറി ഗൂഢാലോചനയില്‍ അന്യായമായി വധശിക്ഷ വിധിക്കല്‍...
ആദ്യം നടന്ന സംഭവമായ ഷാന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളായ മുഴുവന്‍ പ്രതികള്‍ക്കും പ്രോസിക്യൂഷന്‍ സപ്പോര്‍ട്ടില്‍ ജാമ്യം... പ്രതികള്‍ നാട്ടില്‍ വിലസുന്നു...
നാല് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ വിചാരണയില്ല,,,,
ജീവപര്യന്തമോ, തൂക്കുകയറോ ?? യാതൊരു ശിക്ഷയുമില്ല....
ഈ കൊടിയ ഇരട്ടനീതി കെ എസ് ഷാനും അനീതിയുടെ തൂക്കുകയര്‍ വിധിക്കപ്പെട്ടവരും മുസ്ലിങ്ങളായതിന്റെ പേരിലാണോ???
