കടുത്ത സൗരവികിരണം; ഫ്‌ളൈറ്റ് കണ്‍ട്രോള്‍ ഡേറ്റയ്ക്ക് തകരാര്‍ സംഭവിക്കാമെന്ന് എയര്‍ബസ്
ന്യൂഡല്‍ഹി: കടുത്ത സൗരവികിരണം മൂലം എ320 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളുടെ ഫ് ളൈറ്റ് കണ്‍ട്രോള്‍ ഡേറ്റയ്ക്ക് തകരാര്‍ സംഭവിക്കാമെന്നു വിമാനനിര്‍മാണക്കമ്പനിയായ എയര്‍ബസ്. ഇതോടെ എ320 മോഡല്‍ വിമാനങ്ങളുടെ സര്‍വീസ് തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. എ320 മോഡല്‍ വിഭാഗത്തില്‍പ്പെട്ട വലിയൊരു പങ്ക് വിമാനങ്ങളില്‍ സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്വെയര്‍ അപ്ഗ്രഡേഷന്‍ നടത്തണമെന്ന് എയര്‍ബസ് അടിയന്തരനിര്‍ദേശം നല്‍കി. ഇന്‍ഡിഗോയുടെ 350 വിമാനങ്ങളും എയര്‍ ഇന്ത്യയുടെ 120 വിമാനങ്ങളും എ320 ശ്രേണിയില്‍പ്പെട്ടതാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 40 വിമാനങ്ങളുമുണ്ട്. ഇവയ്ക്കു സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന്‍ നടത്തുന്നതു മൂലം വിമാന സര്‍വീസ് വൈകാന്‍ സാധ്യതയുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.