വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ കോണ്‍ഫറന്‍സ് തുടങ്ങി (ലൈവ് വീഡിയോ)

Update: 2025-04-22 07:31 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരായ കോണ്‍ഫറന്‍സ് ആരംഭിച്ചു. ഡല്‍ഹിയിലെ തല്‍ക്കത്തോറ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് 'സേവ് വഖ്ഫ് കോണ്‍ഫറന്‍സ്' നടക്കുന്നത്. എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി, എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, അജ്മീര്‍ ദര്‍ഗയിലെ സയ്ദ് സര്‍വാര്‍ ചിശ്തി, അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് ജനറല്‍ സെക്രട്ടറി ഫസലുര്‍ റഹീം മുജാദിദി തുടങ്ങിയവര്‍ സംസാരിക്കും.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുസ്‌ലിം സംഘടനകളുടെയും ആദിവാസി, ദലിത്, ക്രിസ്ത്യന്‍, സിഖ് സംഘടനകളുടെയും പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.