വഖ്ഫ് സംരക്ഷണം; മേയ് 16 വരെ പൊതുപരിപാടികളില്ലെന്ന് വ്യക്തി നിയമബോര്‍ഡ്

Update: 2025-05-09 04:27 GMT
വഖ്ഫ് സംരക്ഷണം; മേയ് 16 വരെ പൊതുപരിപാടികളില്ലെന്ന് വ്യക്തി നിയമബോര്‍ഡ്

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട പൊതുപരിപാടികള്‍ മേയ് 16 വരെ നിര്‍ത്തിവച്ചെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു. അതേസമയം. സ്വകാര്യ പരിപാടികളും വട്ടമേശ സമ്മേളനങ്ങളും പള്ളികളിലെ പ്രാര്‍ത്ഥനകളും അധികൃതര്‍ക്ക് പരാതി നല്‍കലും വാര്‍ത്താസമ്മേളനങ്ങളും മറ്റും തുടരും. രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രതിരോധത്തിനും സംരക്ഷണത്തിനുമായി സ്വീകരിക്കുന്ന എല്ലാ നടപടികളെയും അംഗീകരിക്കുന്നുവെന്ന് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ നിര്‍ണായക സമയത്ത് പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സായുധ സേനകളും സര്‍ക്കാരും ഒന്നിച്ചുനില്‍ക്കണമെന്നും ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

Similar News