ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റ്, കെ ജെ ജോര്‍ജ്, ഇമ്രാന്‍ പ്രതാപ്ഗഡി, കനയ്യ കുമാര്‍ എന്നിവരാണ് കേരളത്തിന്റെ നിരീക്ഷകരാവുക. ഭൂപേഷ് ബാഗേല്‍, ഡി കെ ശിവകുമാര്‍, ബന്ധു തിര്‍ക്കി എന്നിവര്‍ക്ക് അസമിന്റേയും മുകുള്‍ വാസ്നിക്, ഉത്തം കുമാര്‍ റെഡ്ഡി, ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ എന്നിവര്‍ക്ക് തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയും നല്‍കി. സുദീപ് റോയ് ബര്‍മന്‍, ഷക്കീല്‍ അഹമ്മദ് ഖാന്‍, പ്രകാശ് ജോഷി എന്നിവര്‍ക്കാണ് പശ്ചിമബംഗാളിന്റെ ചുമതല.