ഹിന്ദുത്വര്‍ സൈനിക പരിശീലനം നടത്തുന്ന ദൃശ്യം പുറത്ത് (വീഡിയോ)

Update: 2025-05-13 04:02 GMT

അഹമദാബാദ്: ഗുജറാത്തിലെ ബറോഡയില്‍ ഹിന്ദുത്വര്‍ സൈനിക പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രവീണ്‍ തൊഗാഡിയ സ്ഥാപിച്ച അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ കീഴിലുള്ള രാഷ്ട്രീയ ബജ്‌റംഗ് ദളിന്റെ ക്യാംപിലാണ് സൈനികപരിശീലനം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. മേയ് എട്ടിനാണ് ഈ ക്യാംപ് നടന്നത്. തോക്കിന്റെ മാതൃകയിലുള്ള മരക്കഷ്ണങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. പിന്നീട് തോക്കുകളെ കുറിച്ചും ക്ലാസുകളുണ്ടായിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.