മോദി സഞ്ചരിക്കേണ്ട വഴിയില്‍ സൈക്കിള്‍ ചവിട്ടിയ കുട്ടിയെ മര്‍ദ്ദിച്ച് പോലിസ് ഉദ്യോഗസ്ഥന്‍ (വീഡിയോ)

Update: 2025-03-07 11:45 GMT

അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിക്കാനുള്ള വഴിയിലൂടെ സൈക്കിള്‍ ചവിട്ടിയ കുട്ടിയെ പോലിസുകാരന്‍ മര്‍ദ്ദിച്ചു. ഗുജറാത്തിലെ ലിമ്പായത്തില്‍ ഇന്നലെയാണ് സംഭവം. ഇന്ന് വൈകീട്ട് ലിമ്പായത്തില്‍ നടക്കുന്ന ഒരു പൊതുസമ്മേളനത്തില്‍ മോദി സംസാരിക്കാനിരിക്കെ കടുത്തസുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മോദി വരുന്നതിന് മുമ്പായി പോലിസ് വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സല്‍ നടത്തുമ്പോഴാണ് കുട്ടി സൈക്കളുമായി റോഡിലെത്തിയത്. ഇതോടെ പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ ബി എല്‍ ഗാദ്‌വി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം വ്യാപകമായി. ഇതേതുടര്‍ന്ന് എസ്‌ഐയെ സൂറത്തില്‍ നിന്നും മോര്‍ബിയിലേക്ക് സ്ഥലം മാറ്റി. കുട്ടിയുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.