അഹ്മദാബാദ്: ബിജെപി എംഎല്‍എ ഹാര്‍ദിക് പട്ടേലിനും അനുയായികള്‍ക്കും എതിരായ രാജ്യദ്രോഹക്കേസ് പിന്‍വലിക്കണണെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ അപേക്ഷ അഹ്മദാബാദ് സെഷന്‍സ് കോടതി അംഗീകരിച്ചു. പട്ടീദാര്‍ വിഭാഗങ്ങളെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് 2015ല്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തിരുന്നത്. 2019 കോണ്‍ഗ്രസില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേല്‍ പിന്നീട് 2022ല്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതിന് ശേഷം വിരംഗം മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച് വിജയിച്ചാണ് എംഎല്‍എയായത്. ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ആക്ടിവിസ്റ്റായിരുന്ന ഷെഹ്‌ല റാഷിദിന് എതിരായ രാജ്യദ്രോഹ കേസും കഴിഞ്ഞ ദിവസം പിന്‍വലിച്ചിട്ടുണ്ട്. ആദ്യ കാലത്ത് ബിജെപിയ്ക്ക് എതിരെ നിലപാട് എടുത്തിരുന്ന ഷെഹ്‌ല പിന്നീട് മോദിക്കും അമിത്ഷാക്കും അനുകൂലമായ നിലപാടുകള്‍ പ്രഖ്യാപിക്കുകയായിരുന്നു.