ട്രെയ്‌നില്‍ നിന്ന് വിക്ഷേപിക്കുന്ന അഗ്നി പ്രൈം മിസൈലുമായി ഇന്ത്യ(വീഡിയോ)

Update: 2025-09-25 08:16 GMT

ന്യൂഡല്‍ഹി: ട്രെയ്‌നില്‍ നിന്നും വിക്ഷേപിക്കാവുന്ന അഗ്നി പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഏകദേശം 2000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാവുന്ന മിസൈലാണ് പരീക്ഷിച്ചത്.

ഇതോടെ ഇത്തരം മിസൈലുകള്‍ ഉള്ള യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ എത്തി. 2021ല്‍ ഉത്തരകൊറിയ സമാനമായ മിസൈല്‍ പരീക്ഷിച്ചിരുന്നു. അവയ്ക്ക് പക്ഷേ, 800 കിലോമീറ്റര്‍ മാത്രമാണ് പരിധിയുണ്ടായിരുന്നത്.