ഉത്തരാഖണ്ഡില്‍ ത്രിപുര സ്വദേശിയെ കുത്തിക്കൊന്നവര്‍ ആഹ്ലാദിച്ച് മദ്യം കുടിച്ചെന്ന്

Update: 2025-12-30 13:11 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ത്രിപുര സ്വദേശിയെ വംശീയ ആക്രമണത്തില്‍ കൊലപ്പെടുത്തിയ സംഘം മദ്യം കുടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചെന്ന് റിപോര്‍ട്ട്. ത്രിപുര സ്വദേശികളായ എയ്ഞ്ചല്‍ ചക്മയും സഹോദരന്‍ മൈക്കിളും ഡെറാഡൂണിലെ മാര്‍ക്കറ്റില്‍ വെച്ചാണ് ആറംഗ സംഘത്തിന്റെ ക്രൂര മര്‍ദനത്തിനിരയായത്. 'ചൈനീസ്' 'മോമോസ്' എന്നൊക്കെ വിളിച്ചാണ് അക്രമികള്‍ ഇരുവരെയും ആക്രമിച്ചത്. ഡിസംബര്‍ ഒന്‍പതിനായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ് 17 ദിവസം ചികിത്സയിലായിരുന്ന എയ്ഞ്ചല്‍ 26 നാണ് മരണത്തിന് കീഴടങ്ങിയത്. ബിഎസ്എഫ് ജവാനായ തരുണ്‍ ചക്മയുടെ മക്കളാണ് എയ്ഞ്ചലും മൈക്കിളും. ഡിസംബര്‍ ഒമ്പതിന് ആക്രമണം നടത്തിയ ശേഷം പ്രതികള്‍ മദ്യം വാങ്ങി ഒരു മുറിയില്‍ വച്ച് കുടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും സംഭവശേഷം പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.