ആഗ്ര: ട്രക്കില്‍ പശുവിനെ കടത്തുകയാണെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കന്നുകാലികളുടെ അസ്ഥികളുമായി പോവുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ട്രക്കിന്റെ ഡ്രൈവറെ ഹിന്ദുത്വ സംഘം ക്രൂരമായി മര്‍ദ്ദിച്ചു.
उत्तर प्रदेश –
— Sachin Gupta (@SachinGuptaUP) August 26, 2025
आगरा में गोवंश की अफवाह फैलाकर हड्डियों से भरे कैंटर में हिंदूवादी संगठनों ने तोड़फोड़ की। ड्राइवर को पीटा।
पुलिस ने कहा– "नगर निगम ने मुर्दा मवेशी के पशुओं की ये हड्डियां नीलाम की थी। खरीदार इन्हें राजस्थान से लेकर सहारनपुर जा रहा था। गोवंश की झूठी सूचना फैलाई… pic.twitter.com/KWuODZGoWW
മുന്‍സിപ്പാലിറ്റികളിലെ ചത്തജീവികളുടെ അസ്ഥികള്‍ ലേലത്തിന് എടുത്തുകൊണ്ടുപോവുന്നവരുടെ വാഹനമാണ് ആളുകള്‍ ആക്രമിച്ചതെന്ന് പോലിസ് അറിയിച്ചു. രാജസ്ഥാനില്‍ നിന്നും സഹരാന്‍പൂരിലെ വിവിധയൂണിറ്റുകളിലേക്കാണ് അസ്ഥികള്‍ കൊണ്ടുപോയിരുന്നത്. ചിലര്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയതാണ് അക്രമത്തിന് കാരണമെന്നും പോലിസ് അവകാശപ്പെട്ടു. ഡ്രൈവറുടെ പരാതിയില്‍ പോലിസ് കേസെടുത്തു. സംഭവസമയത്ത് പ്രദേശത്തുകൂടെ കടന്നുപോയ കാറും ഹിന്ദുത്വര്‍ തകര്‍ത്തു.