
അയോധ്യ: ബാബരി മസ്ജിദ് പൊളിച്ച് നിര്‍മിച്ച രാമക്ഷേത്രത്തില്‍ ശ്രീരാമ പ്രതിഷ്ഠയുടെ പട്ടാഭിഷേകം നടത്താന്‍ തീരുമാനം. ഈ മാസം അവസാനത്തോടെ ശ്രീ രാമനെ രാജാവായി അവരോഹിക്കുന്ന ചടങ്ങുകള്‍ നടക്കും. നിലവില്‍ ശിശുവായ ശ്രീ രാമന്റെ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്. പട്ടാഭിഷേകത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ ആദ്യ നിലയില്‍ രാം ദര്‍ബാര്‍ സ്ഥാപിക്കും. ബാബരിമസ്ജിദ് ഭൂമിയില്‍ ക്ഷേത്രം പണിയാമെന്ന സുപ്രിംകോടതിയുടെ 2019 ലെ വിധിയെ തുടര്‍ന്ന് 2020ല്‍ ആരംഭിച്ച ക്ഷേത്ര നിര്‍മാണം ഇതോടെ അവസാനിക്കും. ക്ഷേത്രത്തിന് സമീപം രാമകഥ മ്യൂസിയവും സ്ഥാപിക്കുന്നുണ്ട്.