തുര്‍ക്കിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധം വിഛേദിച്ച് ജാമിഅ മിലിയ സര്‍വകലാശാല

Update: 2025-05-15 13:17 GMT

ന്യൂഡല്‍ഹി: തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയാണെന്ന് ഡല്‍ഹിയിലെ ജാമിഅ മിലിയ സര്‍വകലാശാല പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തില്‍ പാകിസ്താന്‍ തുര്‍ക്കിത നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് തീരുമാനം. ജാമിഅ രാജ്യത്തോടും സര്‍ക്കാരിനോടും ഒപ്പമാണെന്ന് പിആര്‍ഒ പ്രഫ. സൈമ സഈദ് പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയും ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു സര്‍വകലാശാലയും സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുള്ള ബന്ധമാണ് ജെഎന്‍യു ഉപേക്ഷിച്ചത്. യൂനുസ് എമ്രെ ഇന്‍സ്റ്റിറ്റിയൂട്ടുമായുള്ള ബന്ധമാണ് മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു സര്‍വകലാശാല ഉപേക്ഷിച്ചത്. തുര്‍ക്കി ഭാഷ പഠിപ്പിക്കുന്ന കരാറാണ് 2024 ജനുവരിയില്‍ ഇരുകൂട്ടരും ഒപ്പിട്ടിരുന്നത്.