''സിറിയ ഇസ്രായേലിനെ അംഗീകരിക്കണം'': അല്‍ ഷറയോട് ട്രംപ്

Update: 2025-05-14 16:43 GMT

റിയാദ്: പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയും കൂടിക്കാഴ്ച്ച നടത്തി. സിറിയക്കെതിരായ ഉപരോധങ്ങളെല്ലാം പിന്‍വലിക്കുമെന്ന് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച നടന്നത്. ഇസ്രായേലിനെ അംഗീകരിച്ച യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങളുടെ കൂട്ടത്തില്‍ ചേരാനാണ് അല്‍ ഷറയോട് ട്രംപ് പറഞ്ഞതെന്ന് വൈറ്റ് പ്രസ് സെക്രട്ടറി അറിയിച്ചു. വളരെ ആകര്‍ഷകത്വമുള്ള ചെറുപ്പക്കാരനാണ് അല്‍ ഷറയെന്നും അയാള്‍ക്ക് കടുത്ത ഒരു ഭൂതകാലമുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. സിറിയയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തയ്യാറാണെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനും പറഞ്ഞു.