സ്വന്തം ഭൂമി വിറ്റ് ശ്രീകൃഷ്ണ ക്ഷേത്രവും പള്ളിയും നിര്‍മിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ
കൊല്‍ക്കത്ത: സ്വന്തം ഭൂമി വിറ്റ് ശ്രീകൃഷ്ണ ക്ഷേത്രവും മുസ്‌ലിം പള്ളിയും നിര്‍മിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സാക്കിര്‍ ഹുസൈന്‍. മുര്‍ഷിദാബാദിലെ ജംഗിപ്പൂര്‍ മണ്ഡലത്തിലായിരിക്കും ഇവ നിര്‍മിക്കുക. തന്റെ ഭൂമി വിറ്റു കിട്ടുന്ന തുകയില്‍ അമ്പത് ലക്ഷം രൂപ ക്ഷേത്രത്തിനും 50 ലക്ഷം രൂപ മുഹമ്മദ് എന്ന പേരിലുള്ള പള്ളിക്കും വേണ്ടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മുര്‍ഷിദാബാദില്‍ ' ബാബരി' മസ്ജിദ് നിര്‍മിക്കാന്‍ ഹുമായൂണ്‍ കബീര്‍ എംഎല്‍എ തറക്കല്ലിട്ടതിന് പിന്നാലെയാണ് സാക്കിര്‍ ഹുസൈന്റെ പ്രസ്താവന. മതസൗഹാര്‍ദ്ദത്തിന് വേണ്ടിയാണ് ക്ഷേത്രവും പള്ളിയും നിര്‍മിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.