ന്യൂഡല്‍ഹി: ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍ വ്യവസായ മന്ത്രി നൂറുദ്ദീന്‍ അസീസി അടക്കമുള്ള പ്രതിനിധി സംഘം ഇന്ത്യയില്‍ എത്തി. അഫ്ഗാന്‍ വിദേശകാര്യമ്ര്രന്തി മൗലവി ആമിര്‍ ഖാന്‍ മുത്താഖി ഇന്ത്യയില്‍ എത്തിയതിന് പിന്നാലെയാണ് പ്രതിനിധി സംഘവും ഇന്ത്യയില്‍ എത്തിയത്. ന്യൂഡല്‍ഹിയില്‍ എത്തിയ സംഘത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഹാര്‍ദവമായി സ്വീകരിച്ചു. സാമ്പത്തിക സഹകരണം, വ്യാപാരബന്ധം, സംയുക്ത നിക്ഷേപ പദ്ധതികള്‍, വ്യാപാരപാതകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുക. ഇന്ത്യയിലേക്ക് പാകിസ്താന്‍ വഴിയുള്ള വ്യാപാരത്തിന് ചില തടസങ്ങള്‍ നേരിടുന്നതായും ഇറാനിലെ ഛാബര്‍ തുറമുഖം വഴി വ്യാപാരം നടത്തുന്ന കാര്യം ചര്‍ച്ച ചെയ്യല്‍ പ്രധാനവിഷയമാണെന്നും നൂറുദ്ദീന്‍ അസീസി പറഞ്ഞു.