പാകിസ്താനുമായുള്ള പ്രശ്‌നത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രി
കാബൂള്‍: പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്ന് അഫ്ഗാനിസ്താന്‍ പ്രതിരോധമന്ത്രി മൗലവി മുഹമ്മദ് യാഖൂബ് മുജാഹിദ്.'' അത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അഫ്ഗാന്റെ ഭൂമി മറ്റു രാജ്യങ്ങള്‍ക്കെതിരേ ഉപയോഗിക്കില്ലെന്നതാണ് ഞങ്ങളുടെ നിലപാട്. ഇന്ത്യയെന്ന സ്വതന്ത്രരാജ്യവുമായി ഞങ്ങള്‍ ബന്ധം പുലര്‍ത്തുന്നു. അഫ്ഗാന്റെ ദേശീയതാല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. അതേസമയം, തന്നെ നല്ല പാകിസ്താനുമായി നല്ല അയല്‍ക്കാരായിരിക്കാന്‍ ശ്രമിക്കും. ബന്ധങ്ങള്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. പാകിസ്താന്റെ ആരോപണങ്ങള്‍ യുക്തിവിരുദ്ധവും തെറ്റുമാണ്.''-മൗലവി മുഹമ്മദ് യാഖൂബ് മുജാഹിദ് പറഞ്ഞു.തുര്‍ക്കിയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ കരാറുകളില്‍ വ്യക്തത വരുമെന്നും അദ്ദേഹം വിശദീകരിച്ചു. ഏതെങ്കിലും രാജ്യങ്ങള്‍ അഫ്ഗാനിസ്താനെ ആക്രമിക്കുകയാണെങ്കില്‍ ധീരമായി ചെറുക്കും. സ്വന്തം ഭൂമി സംരക്ഷിക്കാനുള്ള അഫ്ഗാനികളുടെ പോരാട്ടം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.