വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്‍ ജയിലില്‍ കുഴഞ്ഞ് വീണു

Update: 2025-03-07 02:46 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍ ജയിലില്‍ കുഴഞ്ഞുവീണു. ലോക്കപ്പിലെ ശുചിമുറിയിലാണ് അഫാന്‍ വീണതെന്നു ജയില്‍ അധികൃതര്‍ അറിയിച്ചു. ഇന്നുരാവിലെ ഏഴരയോടെ തെളിവെടുപ്പ് ആരംഭിക്കാനിരിക്കെയാണു സംഭവം. തെളിവെടുപ്പിനു മുന്‍പു ശുചിമുറിയിലേക്കു പോകണമെന്ന് അഫാന്‍ ആവശ്യപ്പെട്ടു. ഇതോടെ കൈയ്യിലെ വിലങ്ങ് നീക്കി. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. കല്ലറയിലെ തറട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.