നിലമ്പൂര്‍: എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് 3 മണിയോടെ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി എന്നിവര്‍ക്കൊപ്പമാണ് ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
നിലമ്പൂരിന്റെ സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ അതൃപ്തരാണെന്നും രാഷ്ട്രീയവും വികസനവും ചര്‍ച്ചയായി ഉയര്‍ന്നു തുടങ്ങിയത് മണ്ഡലത്തില്‍ വിചിന്തനത്തിന് വഴിയൊരുക്കാന്‍ സാധ്യതയേറെയാണെന്നും സംസ്ഥാന ജനറല്‍ റോയ് അറക്കല്‍ പറഞ്ഞു. നാളെ വിവിധ പഞ്ചായത്തുകളില്‍ നടക്കുന്ന കണ്‍വെന്‍ഷനുകളില്‍ അഡ്വ. സാദിഖ് നടുത്തൊടി പങ്കെടുക്കും.