കൊച്ചി: കേരളത്തെ ഞെട്ടിച്ച നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്കായി വാദങ്ങളുന്നയിച്ച അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ ആണ് ബി എ ആളൂര്‍ എന്നറിയപ്പെട്ടത്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നു. സൗമ്യക്കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുന്നതില്‍ ആളൂര്‍ വിജയിച്ചിരുന്നു.