എഡിജിപി പി വിജയന് സ്വര്‍ണക്കടത്തില്‍ പങ്കെന്ന് അജിത് കുമാര്‍

തീവ്രവാദ വിരുദ്ധ സേന ഐജിയായിരിക്കെ സ്വര്‍ണക്കടത്ത് നടത്തിയെന്ന് ആരോപണം

Update: 2024-10-15 14:53 GMT
എഡിജിപി പി വിജയന് സ്വര്‍ണക്കടത്തില്‍ പങ്കെന്ന് അജിത് കുമാര്‍

കൊച്ചി: എഡിജിപി പി വിജയനെതിരേ ഗുരുതര ആരോപണവുമായി എം ആര്‍ അജിത് കുമാര്‍. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പി വിജയന് പങ്കുണ്ടെന്ന് എസ്പി സുജിത് ദാസ് പറഞ്ഞുവെന്നാണ് അജിത്കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴി പറയുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വോഡിന്റെ ഐജി ആയിരിക്കുന്ന കാലത്ത് വിജയന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് മൊഴി.

തീവ്രവാദ വിരുദ്ധ സ്‌ക്വോഡിലെ മറ്റു പലര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സുജിത് ദാസ് അറിയിച്ചിരുന്നത്. അതിന് ശേഷമാണ് സ്വര്‍ണക്കടത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചതെന്നും അജിത്കുമാര്‍ വിശദീകരിച്ചു.

അജിത് കുമാറിനും സുജിത് ദാസിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പി വി അന്‍വര്‍ എംഎല്‍എ നേരത്തെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണ റിപോര്‍ട്ടിലാണ് അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. റിപോര്‍ട്ട് നിയമസഭയുടെ പരിഗണനക്ക് വെച്ചിട്ടുണ്ട്.

Tags:    

Similar News