നടന്‍ സിദ്ധീഖിന് വിദേശത്ത് പോകാന്‍ അനുമതി

Update: 2025-09-16 13:35 GMT

തിരുവനന്തപുരം: നടന്‍ സിദ്ധീഖിന് വിദേശത്ത് പോവാന്‍ കോടതി അനുമതി നല്‍കി. യുഎഇ, ഖത്തര്‍ എന്നി രാജ്യങ്ങളില്‍ പോകാന്‍ അനുമതി തേടി സിദ്ദീഖ് നല്‍കിയ ഹരജിയിലാണ് തിരുവനന്തപുരം കോടതിയുടെ ഉത്തരവ്. യുഎഇയില്‍ 19/9/25 മുതല്‍ 24/9/25 വരെയും ഖത്തറില്‍ 13/10/25 മുതല്‍ 18/10/25 വരെയും യാത്ര ചെയ്തശേഷം കോടതിയില്‍ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. തനിക്ക് വിദേശത്ത് ചില സിനിമ ചിത്രീകരണങ്ങളും ചില ചടങ്ങുകളിലും പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പാസ്പോര്‍ട്ട് വിട്ടുകിട്ടാനായി സിദ്ദിഖ് കോടതിയെ സമീപിച്ചത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് സിദ്ധീഖിനെതിരായ ആരോപണം. 2016ല്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2024ലാണ് നടി പോലിസില്‍ പരാതി നല്‍കിയത്. കേസില്‍ സിദ്ധീഖിന് സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.