14.8 കിലോഗ്രാം സ്വര്‍ണവുമായി നടി രന്യ റാവു അറസ്റ്റില്‍; രണ്ടാഴ്ച്ചക്കുള്ളില്‍ നാലു തവണ ദുബൈക്ക് പോയെന്ന് ഡിആര്‍ഐ

Update: 2025-03-05 01:02 GMT

ബംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കന്നഡ നടി രന്യ റാവു അറസ്റ്റില്‍. 14.8 കിലോ സ്വര്‍ണം നടിയില്‍ നിന്നും പിടിച്ചെടുത്തു. ദുബൈയില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണമാണ് ഇതെന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് അറിയിച്ചു. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബൈ യാത്ര നടത്തിയത്.