പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ അമ്മകണ്ടകര സ്വദേശികളായ അമല്‍(20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. രാത്രി 12.15ന് മിത്രപുരത്ത് വച്ചാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.