വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Update: 2025-04-15 04:43 GMT

പാണ്ടിക്കാട് (മലപ്പുറം): വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ലോറി, ട്രാവലര്‍ വാനിലിലും കാറിലും നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ച് 18 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. മേലാറ്റൂര്‍ ഭാഗത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിലമ്പൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലറിലാണ് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി നിര്‍ത്തിയിട്ട ഓട്ടോറിക്ഷ ഇടിച്ച് തകര്‍ത്ത് കടയിലേക്ക് പാഞ്ഞു കയറുകയും ട്രാവലര്‍ വാന്‍ കാറില്‍ ഇടിക്കുകയും ചെയ്തു. ലോറിക്കടിയില്‍ പെട്ട ഓട്ടോറിക്ഷയില്‍ െ്രെഡവര്‍ ഏറെ നേരം കുടുങ്ങി കിടന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി ഓട്ടോറിക്ഷ വെട്ടി പൊളിച്ചാണ് മുടിക്കോട് സ്വദേശിയായ ഓട്ടോ െ്രെഡവറെ പുറത്തെടുത്തത്. പരിക്കേറ്റവരെല്ലാം ചികില്‍സയിലാണ്.