കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

Update: 2025-09-15 12:27 GMT

കൊല്ലം: കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കൊട്ടാരക്കര അമ്പലത്തുംകാല റോഡില്‍ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. പാലക്കാട് സ്വദേശി സഞ്ജയ് (23), കല്ലുവാതുക്കല്‍ സ്വദേശി വിജില്‍ (27), ആറ്റിങ്ങല്‍ സ്വദേശി അജിത്ത് (28) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. അപകട സ്ഥലത്ത് തന്നെ മൂന്നുപേരും മരിച്ചു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശി അക്ഷയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.