ഇറാന് പിന്തുണ പ്രഖ്യാപിച്ച് അല്‍ ഖസ്സം ബ്രിഗേഡ്‌സ്

Update: 2025-06-13 16:18 GMT

ഗസ സിറ്റി: ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഫലസ്തീനിലെ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. തന്ത്രപരമായ തെറ്റുകള്‍ ചെയ്യുന്ന ഇസ്രായേല്‍ തങ്ങളുടെ അന്ത്യത്തിലേക്ക് അതിവേഗം പോയിക്കൊണ്ടിരിക്കുകയാണെന്ന് അല്‍ ഖസ്സം ബ്രിഗേഡഡ് വക്താവ് അബു ഉബൈദ പ്രസ്താവനയില്‍ പറഞ്ഞു. ഇറാനെതിരായ ആക്രമണം ഫലസ്തീനിലെ പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ഫലസ്തീന് പിന്തുണ നല്‍കിയത് കൊണ്ടുകൂടിയാണ് ഇറാനെ സയണിസ്റ്റുകള്‍ ആക്രമിച്ചത്. ഭീരുത്വം നിറഞ്ഞ ഈ ആക്രമണങ്ങള്‍ കൊണ്ട് ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനോ ഇസ്രായേലിന് സ്ഥിരത കൈവരിക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.