ഗസയില്‍ ''സൈനിക അല്‍ഭുതമെന്ന്'' അബു ഉബൈദ; അധിനിവേശ സേനക്കെതിരായ വീഡിയോ പുറത്ത് (വീഡിയോ)

Update: 2025-04-26 15:47 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ വലിയ മുന്നേറ്റങ്ങളുണ്ടായെന്ന് അല്‍ഖസ്സം ബ്രിഗേഡ് വക്താവ് അബു ഉബൈദ. കഴിഞ്ഞ ദിവസം റഫയിലെ അല്‍ സുല്‍ത്താന്‍ പ്രദേശത്ത് നടത്തിയ പതിയിരുന്നാക്രമണത്തില്‍ ഒരു ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടെന്നും ആറു പേര്‍ക്ക് പരിക്കേറ്റെന്നും അബു ഉബൈദ പറഞ്ഞു. ഹെലികോപ്റ്റര്‍ കൊണ്ടുവന്നാണ് പരിക്കേറ്റവരെ കൊണ്ടുപോയത്.ഗസയുടെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായേലി ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥിതിയാണുള്ളതെന്നും അബു ഉബൈദ പറഞ്ഞു.

''വാളൊടിക്കല്‍'' കാംപയിന്റെ ഭാഗമായി ബെയ്ത്ത് ഹാനൂനില്‍ നിന്ന് റഫയിലേക്ക് എന്ന പേരില്‍ നടത്തുന്ന പതിയിരുന്നാക്രമണങ്ങള്‍ ഇസ്രായേലി സൈനികരുടെ മരണം ഉറപ്പിക്കും. ഇസ്രായേല്‍ സൈന്യത്തെ അവര്‍ തിരഞ്ഞെടുക്കുന്ന ഏത് സമയത്തും സ്ഥലത്തും നേരിടാന്‍ തയ്യാറാണ്. ഗസയില്‍ അധിനിവേശത്തിനെത്തിയ ഇസ്രായേല്‍ സൈനികനെ സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച് കൊല്ലുന്ന വീഡിയോയും അല്‍ ഖസ്സം ബ്രിഗേഡ് പുറത്തുവിട്ടു.