മുസ്ലിം വേള്‍ഡ് ലീഗ് മുന്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ഉമര്‍ നസീഫ് അന്തരിച്ചു

Update: 2025-10-12 14:20 GMT

ജിദ്ദ: സൗദി ശൂറ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റും മുസ്ലിം വേള്‍ഡ് ലീഗ് മുന്‍ സെക്രട്ടറി ജനറലുമായിരുന്ന ഡോ. അബ്ദുല്ല ഉമര്‍ നസീഫ്(86) അന്തരിച്ചു. 1939ല്‍ ജിദ്ദയില്‍ ജനിച്ച അദ്ദേഹം വിദേശത്തെ പഠനം കഴിഞ്ഞ് റിയാദ് സര്‍വകലാശാലയില്‍ പ്രഫസറായും പ്രവര്‍ത്തിച്ചു. കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാല പ്രസിഡന്റ് പദവി വഹിച്ചു. സൗദി നാഷണല്‍ ഡയലോഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍, ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് റിലീഫ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ആസ്‌ത്രേലിയക്കാരനായ ക്രിസ്ത്യന്‍ സയണിസ്റ്റ് ഡെനിസ് മൈക്കിള്‍ രോഹന്‍ 1969ല്‍ മസ്ജിദുല്‍ അഖ്‌സയിലെ സലാഹുദ്ദീന്‍ അയ്യൂബി മിമ്പറില്‍ തീയിട്ടതിന് ശേഷം ഫൈസല്‍ രാജാവും മൊറോക്കോയിലെ രാജാവ് ഹസന്‍ രണ്ടാമന്‍ രാജാവും വിളിച്ചു ചേര്‍ത്ത ഇസ്‌ലാമിക ഉച്ചകോടിയിലും നിര്‍ണായകമായ പങ്കാളിത്തം വഹിച്ചിരുന്നു.