അബ്ദുള്‍ റഹ്‌മാന്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

Update: 2025-07-01 15:13 GMT

ബണ്ട്വാള്‍: കര്‍ണാടകയിലെ കൊളത്തമജലുവില്‍ അബ്ദുള്‍ റഹ്‌മാനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബണ്ട്വാളിലെ തുംബൈ ഗ്രാമവാസിയായ ശിവപ്രസാദ് (33) ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ ബണ്ട്വാളിലെ റായിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായും കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയതായും പൊലീസ് അറിയിച്ചു. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇക്കഴിഞ്ഞ മെയ് 27ന് ആണ് അബ്ദുള്‍ റഹ്‌മാനെ ഹിന്ദുത്വര്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്.