കോഴിക്കോട്: പോലിസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ നക്‌സലൈറ്റ് നേതാവ് എ വര്‍ഗീസിനെ അനുസ്മരിച്ചു. എ വര്‍ഗീസിന്റെ 55ാം രക്തസാക്ഷിദിനത്തില്‍ കോഴിക്കോട് പൊറ്റമ്മലില്‍ വര്‍ഗീസ് സ്മാരക സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ എസ് ഹരിഹരന്‍ ഉദ്ഘാടനം ചെയ്തു. ബിഎസ്പി നേതാവ് രമേശ് നന്മണ്ട വിഷയം അവതരിപ്പിച്ചു. വര്‍ഗീസിന്റെ സഹപ്രവര്‍ത്തകനും മുതിര്‍ന്ന സാമൂഹിക-തൊഴിലാളി പ്രവര്‍ത്തകനുമായ എ വാസു, ബി എസ് ബാബുരാജ്, പ്രഭാകരന്‍ വാരപ്രത്ത്, പോരാട്ടം കണ്‍വീനര്‍ പി പി ഷാന്റോലാല്‍, തല്‍ഹത്ത് വെള്ളയില്‍, കുഞ്ഞിക്കോയ തുടങ്ങിയവര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തക പി അംബിക അധ്യക്ഷത വഹിച്ചു. 'ഗ്രോ വാസു' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത അര്‍ഷകിനെ ചടങ്ങില്‍ ആദരിച്ചു.
വര്‍ഗ്ഗീസ് അനുസ്മരണത്തില്‍ എ വാസു നടത്തിയ പ്രസംഗം
Full View